Wednesday, January 14, 2015

പേരിടീൽ

ജൂലൈയിലെ മഴയുള്ള ഒരു രാത്രിയിൽ അവൻ ഞങ്ങളുടെ ജീവിതത്തിലേക്ക് "ള്ളേ ള്ളേ" ന്ന് calling ബെല്ലടിച്ചു കയറിവന്നുഎന്തായാലും വന്നില്ലേഇവനെ എന്ത് വിളിക്കും.പാട്ടും പാടിയിരുന്ന ഞങ്ങള്ക്ക് ഗൂഗിൾ അമ്മച്ചി തന്നെക്കൊണ്ട് ആവുന്നപോലെ സഹായ വാഗ്ദാനങ്ങൾ തന്നു
എവിടെഒന്നും തൃപ്പ്തി ആയില്ല.   അതൃപ്പ്തിക്ക് പിന്നിലുള്ള ഒരേ ഒരു കാരണം A ആണ്പ്ലിംഗ്.. A അല്ല.. ആൽഫബെറ്റ് A. 

"എന്റെചേട്ടന്റെചേട്ടന്റെ മോന്റെഅമ്മ വകേലെ അഞ്ച് കസിന്സിന്റെഅച്ഛൻ വക ആറ്   കസിന്സിന്റെഇവരുടെ ഒക്കെ പേര് "A" ലാ സ്റ്റാർട്ട്‌ ചെയ്യുന്നെഇവന്റെ പേരും "A"ല് സ്റ്റാർട്ട്‌ ചെയ്താ മതി."

 ആശാൻ കട്ടയ്ക്കാ.!! കൊച്ചിന്റെ അപ്പന്റെ ആഗ്രഹമല്ലേ.. എന്നാപ്പിന്നെ സ്റ്റാർട്ട്‌ ചെയ്യുവോഓടിക്കുവോഎന്ത് വേണേലും ചെയ്തോന്ന് ഞാൻ.
അന്ന് തുടങ്ങിയ തപ്പലാ.. 

ആദിത്യൻഅഭിനവ്അനിരുദ്ധൻഅഭിമന്യുഅഖിൽഅജിത്‌...ഒന്നുകിൽ കൂടെ പഠിച്ച ആൾക്കാർഅല്ലെങ്കിൽ അങ്ങേരുടെ കസിൻസ്അതുമല്ലെങ്കിൽ പെങ്കുട്ട്യോൾടെ പേര്...ഇതൊന്നുമല്ലെങ്കിൽ വായിൽ കൊള്ളാത്ത സ്പെല്ലിങ്ങ് പഠിക്കാൻ കഷ്ടപ്പെടുന്ന ടൈപ്പ് പേരായിരിക്കും.  ഗുഗ്ലാന്ടി മടുത്തു.. ഇനി ഇല്ലടെ ഉവ്വേന്നും പറഞ്ഞു അവര് കയ്യൊഴിഞ്ഞു.

"അഭിയെട്ടാനമുക്ക് 2 വേർഡ്‌ വരുന്ന പേരിടാം.ആദ്യത്തെതു എന്തേലും വെയ്ക്കാംസെക്കന്റ്‌ ശരിക്കും പേര്."

"ശരി, 'ആമ വാസുഎങ്ങിനെ ഉണ്ട്?"

കലിപ്പ്.!!!

"നമ്മളെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ? unique ആയിട്ടുള്ള ഒരു പേര് കിട്ടാനല്ലേഎന്നാപ്പിന്നെ uniqueന്റെ മലയാളം തപ്പാംല്ലേ.." (ഹെന്റെ ഒരു ഫുത്തി!!)

തപ്പി തപ്പി അവസാനം ഒരു പേര് കിട്ടി. 5 ലെറ്റർ വേർഡ്‌ ADVIK..അദ്വിക്...

"അദ്വിക്  എന്ന് വിളിക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള കാരണം നമുക്ക് ആദിക്കുട്ടൻ എന്ന് വിളിക്കാംവേണേല് vicky എന്നും വിളിക്കാം."(നമ്മൾ എന്ത് തീരുമാനം എടുത്താലും അതിന്റെ എല്ലാ അതിന്റെ എല്ലാ ഓഫറും നോക്കണോല്ലോ..ഓഫർ യുഗമല്ലേ.! :) )


അങ്ങിനെ മോണകാട്ടി ചിരിക്കുന്നഏറെ നേരം ഉറങ്ങുന്ന  മുത്തിനെ ഞങ്ങൾ ആദിക്കുട്ടാ എന്ന് വിളിച്ചു തുടങ്ങി

5 comments:

  1. Oomanathingal KIDAV-oooo ennum vilikaaloo... :D

    ReplyDelete
    Replies
    1. ADVIK..KIDAV..:D
      ഇങ്ങനെ ഒരു ഓഫർ ഉള്ള കാര്യം ഞങ്ങൾ ചിന്തിച്ചില്ല..:P

      Delete
  2. കഴിഞ്ഞ ആഴ്ചയാണ്‌ എങ്ങനെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് ഈ ബ്ലോഗിൽ വന്നെത്തിയത്. ഇപ്പോൾ ദാ, ഈ വാർത്ത കണ്ടപ്പോൾ, ആദ്യം തോന്നിയത് "ഈ പേര്‌ എവിടെയോ കണ്ടിട്ടുണ്ടല്ലോ" എന്നാണ്‌.

    ReplyDelete
    Replies
    1. ഈ 'ഈ വാർത്ത' എന്താണെന്ന് കാണാൻ പറ്റുന്നില്ലല്ലോ..
      It's showin 404 error..

      Delete
  3. ADVIK AJITH KUMAR(KUTTITHALA)
    -#SALINI-AJITH(THALA)

    ReplyDelete