Tuesday, September 17, 2019

ഊര് വിട്ട് വെല്ലൂർക്ക്...

നമ്മുടെ ചങ്കത്തി 'നുമ്മ' ഊര് വിട്ട് വെല്ലൂർക്ക് പോവ്വാണ്... ആമാ, തിരുമണം കഴിഞ്ചാച്ച്...

ചങ്കത്തി എന്ന് പറഞ്ഞാൽ, ബിടെക് എന്ന പേരില് 4 വര്ഷം പുഴുങ്ങി തിന്നപ്പോൾ, കൂടെ തിന്നാൻ കൂടിയ സഹക്ലാസത്തി, സഹമുറിയത്തി.. വര്ഷം 10 കഴിയാറായിട്ടും, എപ്പോഴും കൂടെയുള്ള കുഞ്ഞു..

കല്യാണം കേരളത്തിലും, റിസെപ്ഷന് വെല്ലൂര് വെച്ചും. കുടുംബത്തോടെ പോയി തിന്നു മുടിക്കാം എന്ന പ്ലാൻ ആരുന്നു. പക്ഷെ, തമിഴ്നാട്ടിലെ ക്ലൈമറ്റ് കുറച്ചു ഭീകരം ആയതുകൊണ്ട്, പിള്ളേർ സെറ്റിനെ കൊട് പോകണ്ട എന്ന് തീരുമാനിച്ചു. അല്ലെങ്കിൽ തന്നെ, രണ്ടെണ്ണത്തിനും കോൾഡ് പിടിച്ചിട്ടുണ്ട്. നിൻറെ ചങ്കല്ലേ, നീ ഒറ്റയ്ക്ക് പോയി അർമാദിച്ചു വാന്ന് കുട്ട്യോൾടെ അച്ഛനും പ്രഖ്യാപിച്ചു.

അല്ല, ഈ വൈദ്യനും രോഗിയും, തമ്മിൽ എന്താ ടൈ അപ്പ്? ഇപ്പോഴും ഒരേപോലെ ഇച്ഛിക്കുകയും കൽപ്പിക്കുകയും ചെയ്യും..! :P

റിസപ്ഷന് ഇടാൻ ഡ്രസ്സ് ഒന്നും എടുത്തില്ല. വ്യാഴാഴ്ച രാത്രി അടയ്ക്കാൻ തുടങ്ങിയ ഗുഡ് വില്ലിൽ കയറി ഓടി നടന്ന് തുണി തപ്പി, തുണിയെടുത്തു., വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് തൈക്കുന്ന ചേട്ടന്റെ കാലും കയ്യും പിടിച്ചു, വൈകുന്നേരം തയ്ച്ചു തരാമെന്നു സമ്മതിപ്പിച്ചു. രാത്രി 7:45'നു ഓഫീസിന് ഇറങ്ങി, തൈപ്പിച്ച ഡ്രെസ്സും വാങ്ങി, നേരെ വീട്ടിൽ പോയി, എന്തൊക്കെയോ വാരിക്കൂട്ടി പാക്കും ചെയ്ത്, അര മണിക്കൂർ ഇളയ ദളപതിടെ കൂടെ ഇരുന്നിട്ട്, വീട്ടീന്ന് ഇറങ്ങി. കൊണ്ടാക്കാൻ കെട്ട്യോനും,മൂത്ത ദളപതിയും.

പ്ലാറ്റഫോം ടിക്കറ്റ് എടുത്തപ്പോഴേയ്ക്കും, ആദിക്ക് മടുപ്പായി. പിന്നെ എങ്ങനേലും ട്രെയിൻ വന്നു, അമ്മ ഒന്ന് പോയാൽ മതിയെന്നായി ആശാന്. സമാധാനായിട്ട് വീട്ടിൽ പോയി കിടന്നുറങ്ങാല്ലോ. അങ്ങിനെ ആദി പ്രാർത്ഥിച്ചു ട്രെയിൻ വരുത്തി. :D 

ശനിയാഴ്ച വൈകുന്നേരം 6 മണിക്കുള്ള റിസെപ്ഷന് കൂടാൻ 'ഞങ്ങൾ' വെള്ളിയാഴ്ച രാത്രി 9:45'ന്റെ ചെന്നൈ എക്സ്പ്രസ്സിൽ, 10:10'ന് കയറി.. ഞങ്ങൾ എന്നുവെച്ചാൽ ഞാനും രേഷുവും.

വധുവിന്റെ പേരും, രേഷുന്റെ പേരും രേഷ്മ എന്നാണ്. പണ്ട് കോളേജിൽ ആരുന്ന സമയത്തു, ഈ പേരിന്റെ പെരുമയും ചൂണ്ടി കാണിച്ചു രണ്ട് പേരും സ്വയം പ്രഖ്യാപിത 'ട്വിൻ സിസ്റ്റേഴ്സ്' ആയതാണ്. കാഴ്ചയിൽ അജ-ഗജാന്തര ചേർച്ച ആയതു കൊണ്ട്, ഒരാളെ ഞങ്ങൾ കുഞ്ഞു രേഷ്മ എന്നും ഒരാളെ വല്യ രേഷ്മ എന്നും വിളിച്ചു തുടങ്ങി...അത് പിന്നെ കുഞ്ഞുവും, രേഷുവും ആയി ലോപിച്ചു.

കുറേ നാളുകൾക്കു ശേഷം കാണുന്നതല്ലേ...ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു. ഒന്നൊന്നര വർഷത്തെ കഠിനാധ്വാനം കൊണ്ടും, മനക്കരുത്തു കൊണ്ടും രേഷു ആളാകെ മാറിയിരുന്നു. പണ്ട് ആരോഗ്യത്തെക്കുറിച്ചു ഒരു വേവലാതിയും ഇല്ലാതിരുന്ന ആൾ, ഇപ്പൊ ആരോഗ്യത്തെ കുറിച്ചു മാത്രം സംസാരിക്കുന്നു. അരേ, വാഹ്..!! അവളുടെ പുതിയ കാഴ്ചപ്പാടുകളും, പിന്നെ കുറെ കഥകളും- പഴയതും, പുതിയതും ഒക്കെ കേട്ടും, പറഞ്ഞും കുറെ നേരം ഇരുന്നു. ഇനിയും ഉറങ്ങാതെ അവിടിരുന്ന് കഥ പറഞ്ഞാൽ ഉറങ്ങിക്കിടക്കുന്ന ആരേലും വന്നു തല്ലിയാലോ എന്നോർത്ത് ഒരു 2 മണിയൊക്കെ ആയപ്പോൾ കിടന്നു. 7:30'നു കാട്ട്പ്പാടി എത്തും.

കറക്റ്റ് 7:30 ആയപ്പോൾ അലാം കേട്ട് എഴുന്നേറ്റു.7:15'നു വെച്ച അലാം കേട്ടില്ലട്രെയിൻ കുറച്ചു ലേറ്റ് ആയതു കൊണ്ട് താഴെ ഇറങ്ങാനും പല്ലു തേയ്ക്കാനും ഒക്കെസമയം കിട്ടിഞങ്ങൾടെ കംപാർട്മെന്റിൽതന്നെയാണ് കുഞ്ഞുവിന്റെ അച്ഛനും അമ്മയും മറ്റു ബന്ധുക്കളും ഉള്ളത്പ്രതീക്ഷിച്ചപോലെ, നവവരനുംഅളിയനുംപെൺവീട്ടുകാരെ സ്വീകരിക്കാൻ കാലേക്കൂട്ടി  സ്റ്റേഷനില് എത്തിയിരുന്നുഎല്ലാവരുംകൂടെ നേരെ ഫുഡ് അടിക്കാനാണ് പോയത്.നേരത്തെ പല്ലു തേച്ചത് ഭാഗ്യം

ഗൗരിശങ്കർ aka ഗൗരി എന്നാണ് ചെക്കന്റെ പേര്.അളിയൻ വിദ്യാരംഗൻ aka വിദ്യചെക്കൻ ഫാമിലിയുടെ കൂടെയുംവിദ്യ ഞങ്ങളുടെകൂടെയുമാണ് ഇരുന്നത്

എന്താ ഇവിടുത്തെ സ്പെഷ്യൽ എന്ന്ചോദിച്ച പാടെവിദ്യ ഞങ്ങൾക്ക് വേണ്ടി ഒരുപൊങ്കൽ ആൻഡ് വടകറി with നെയ് ദോശപറഞ്ഞുഞങ്ങൾ - നിമിഷങ്ങൾക്കുള്ളിൽതീർത്തുആക്രാന്തം കണ്ടിട്ടാണെന്നുതോന്നുന്നുഅവിടുത്തെ പലഐറ്റംസും നല്ലതാണെന്നു പറഞ്ഞു വിദ്യ.പിന്നെ ഇഡ്ഡലി വന്നു,  2 പ്ലേറ്റ് വടകറി വന്നു,പൂരി വന്നുകേസരി വന്നുഇടയ്ക്കിടെ വെള്ളോം വന്നുഭക്ഷണത്തിനോട് മര്യാദകേട് കാണിക്കാൻ പാടില്ലെന്നാണ് അമ്മമാർ ഞങ്ങളെ പഠിപ്പിച്ചത്സൊ,വന്നതൊന്നും തിരിച്ചയച്ചില്ലഎല്ലാംവിഴുങ്ങിഎല്ലാം കഴിഞ്ഞു ടേബിളിൽനിന്നും തല ഉയർത്തി നോക്കിയപ്പോൾഒപ്പംകഴിക്കാനിരുന്നവരെല്ലാംഞങ്ങളെ തന്നെതുറിച്ചു നോക്കുന്നുഅത് കൊണ്ട് മാത്രം ആഗ്രഹം ഉണ്ടായിട്ടും നുമ്മ ചായ വേണ്ടെന്നു വെച്ചു. :(

ഭക്ഷണം കഴിച്ച സമാധാനത്തിൽനേരെകുഞ്ഞുവിനെ കാണാൻ പോയി
അവൾക്കു 'cultural-shock' ആയത്രേ.  ഹെന്റെ ദൈവമേ!! എവിടുന്നാ shock അടിച്ചെഎന്ന് ചോദിച്ചതിന് ഞങ്ങളെ കുറെ തെറി വിളിച്ചുഅല്ലചോദിച്ചതിൽ എന്താ തെറ്റ്പഴയ വല്ല പ്ലഗ്ഗും ഇൻസുലേഷൻ പോയികിടന്നിട്ടുണ്ടാകുംപൊട്ടത്തി..!!!

എല്ലാവരേം പരിചയപ്പെട്ടും വീട് കണ്ടും ,ഭക്ഷണം കഴിച്ചും ഒക്കെ നടന്നിട്ടു സമയം പോയതറിഞ്ഞില്ല. 4 മണികഴിഞ്ഞപ്പോഴേക്കും കുഞ്ഞുവിനേം കൊണ്ട് അടുത്തുള്ള പാർലറിൽ പോയി. 2 മണിക്കൂർ അവിടുത്തെ ചേച്ചികുഞ്ഞുവിന്റെ മുഖത്തും തലയിലും പണിതുഎല്ലാം കഴിഞ്ഞു 6:30 ആയപ്പോൾനേരെ റിസപ്ഷൻ ഹാളിലോട്ട്

പിന്നെ ഫോട്ടോ എടുക്കൽ മഹാമഹം!!ഭക്ഷണം!! വീണ്ടും ഫോട്ടോ..!

വെജിറ്റേറിയൻ ഫുഡ് ഇത്രേം ഇഷ്ടത്തോടെ ഇതിനു മുൻപ് കഴിച്ചിട്ടില്ല ഞാൻഅന്ന് മുഴുവൻ വെറൈറ്റി ഭക്ഷണം ആരുന്നുരാത്രി റിസെപ്ഷനടക്കം

ശനിയാഴ്ച ആയതു കൊണ്ട് നോൺ ഒന്നും അറേഞ്ച് ചെയ്യാൻ പറ്റിയില്ലഅതു കൊണ്ട് നാളെഉച്ചയ്ക്ക് വീട്ടിനു കഴിക്കാൻചെല്ലണം എന്ന്ഗൗരിക്ക് ഒരേ നിർബന്ധം. അങ്ങിനെ നാളെ ഫുഡിന്റെ സമയത്തു അങ്ങ് ചെന്നോളം എന്ന് ചട്ടം കെട്ടി ഞങ്ങൾ പിരിഞ്ഞു.

രാത്രി 11 കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ.വേഗം ഫ്രഷ് ആയിട്ട് വന്നുപിന്നേംവർത്താനം പറയാല്ലോ

"രാവിലെ ഏഴരയ്ക്കു എഴുന്നേറ്റിട്ടു ഫ്രഷ്ആയി, 8 മണിക്ക് കഴിക്കാൻ പോവ്വാമേ" -രേഷു 
"പിന്നല്ലാഷുവർ..!!!" - ഞാൻ 
പിന്നേം എന്തൊക്കെയോ പറഞ്ഞു പറഞ്ഞും,കെട്ടും ഞാൻ വേഗം ഉറങ്ങിപ്പോയി

രാവിലെ എട്ടേ മുക്കാൽ ഒക്കെ ആയപ്പോൾഞാൻ എഴുന്നേറ്റുനോക്കുമ്പോൾ ഒരാൾനല്ല ഉറക്കം.

അന്നവിചാരം മുന്നവിചാരം എന്നാണല്ലോ, ഫ്രഷ് ആയിട്ട്  നേരെ 'കോംപ്ലിമെന്ററി ബ്രേക്ക് ഫാസ്റ്റ്' കഴിക്കാൻ പോയി. ഒരു ഒന്നൊന്നര കഴിപ്പാരുന്നു, എതാണ്ട് ഒന്നൊന്നര മണിക്കൂർ എടുത്തു .!!!

അങ്ങിനെ 'രാവിലെ' 11 മണിക്ക് ഞങ്ങൾ വെല്ലൂർ ഫോർട്ട് കാണുവാൻ ഇറങ്ങി. നട്ടുച്ച പെരുവെയില്... ആദ്യം കണ്ടതു ഒരു ക്ഷേത്രമാണ്. കരിങ്കല്ലിൽ പണിതത്... അവിടെയെല്ലാം ഓടിനടന്ന് ആവോളം ആസ്വദിച്ചു.. ഒരുപാട് ഫോട്ടോസും എടുത്തു. പിന്നെ ഒരു മ്യൂസിയം, ഗ്രൗണ്ട്..അങ്ങിനെ കുറച്ചു കണ്ട് നടന്നപ്പോഴേയ്ക്കും അടുത്ത വിശപ്പ് തുടങ്ങി...ഇതൊരു രോഗമാണോ ഡോക്ടർ??

ആദ്യം കണ്ട ഓട്ടോ പിടിച്ചു നേരെ കുഞ്ചുവിൻറെ വീട്ടിലോട്ട്. പിന്നെയെല്ലാം വളരെ പെട്ടെന്ന് ആരുന്നു. കഴിച്ചു, എല്ലാവരോടും യാത്രയും പറഞ്ഞു നേരെ ഹോട്ടൽ റൂമിലെത്തി പാക്ക് ചെയ്‌തു റെയിൽവേ സ്റ്റേഷനിലേക്ക്. കഷ്ടി ട്രെയിൻ മിസ് ആകാതെ അങ്ങ് എത്തി. ശരിക്കും പേടിച്ചു പോയിരുന്നു..എങ്ങാനും ട്രെയിൻ മിസ് ആയാലോ എന്നൊക്കെ. ഒരു തരം  ഗൃഹാതുരത വരാൻ തുടങ്ങി..  

ട്രെയിനിൽ കയറി ഫുഡും വാങ്ങി കഴിച്ചു നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു. നല്ല ക്ഷീണം വർത്താനം പറയാനുള്ള ആരോഗ്യം ബാക്കി ഇല്ലാരുന്നു. വെളുപ്പാൻ കാലത്തു ട്രെയിൻ കൊച്ചി എത്തി. അവിടുന്ന് യൂബർ.. ഞാൻ ഒരു വഴി, രേഷു ഒരു വഴി... ഇനിയും ഇതുപോലെ ഒരുപാട് യാത്രകൾ ഒരുമിച്ചു ഉണ്ടാകണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട്..

---------------------------------------------------------------------------------------------------------------

വാലറ്റം: രേഷു വലുതായി വലുതായി ബോറടിച്ചിട്ട് , ഇപ്പൊ ചെറുതായി ചെറുതായി, കുഞ്ഞുവിനേക്കാളും ചെറുതായി ഇരിക്കുന്നു. ആ മനക്കരുത്തിനു മുൻപിൽ തൊപ്പി ഊരാതെ വയ്യ....