Tuesday, September 17, 2019

ഊര് വിട്ട് വെല്ലൂർക്ക്...

നമ്മുടെ ചങ്കത്തി 'നുമ്മ' ഊര് വിട്ട് വെല്ലൂർക്ക് പോവ്വാണ്... ആമാ, തിരുമണം കഴിഞ്ചാച്ച്...

ചങ്കത്തി എന്ന് പറഞ്ഞാൽ, ബിടെക് എന്ന പേരില് 4 വര്ഷം പുഴുങ്ങി തിന്നപ്പോൾ, കൂടെ തിന്നാൻ കൂടിയ സഹക്ലാസത്തി, സഹമുറിയത്തി.. വര്ഷം 10 കഴിയാറായിട്ടും, എപ്പോഴും കൂടെയുള്ള കുഞ്ഞു..

കല്യാണം കേരളത്തിലും, റിസെപ്ഷന് വെല്ലൂര് വെച്ചും. കുടുംബത്തോടെ പോയി തിന്നു മുടിക്കാം എന്ന പ്ലാൻ ആരുന്നു. പക്ഷെ, തമിഴ്നാട്ടിലെ ക്ലൈമറ്റ് കുറച്ചു ഭീകരം ആയതുകൊണ്ട്, പിള്ളേർ സെറ്റിനെ കൊട് പോകണ്ട എന്ന് തീരുമാനിച്ചു. അല്ലെങ്കിൽ തന്നെ, രണ്ടെണ്ണത്തിനും കോൾഡ് പിടിച്ചിട്ടുണ്ട്. നിൻറെ ചങ്കല്ലേ, നീ ഒറ്റയ്ക്ക് പോയി അർമാദിച്ചു വാന്ന് കുട്ട്യോൾടെ അച്ഛനും പ്രഖ്യാപിച്ചു.

അല്ല, ഈ വൈദ്യനും രോഗിയും, തമ്മിൽ എന്താ ടൈ അപ്പ്? ഇപ്പോഴും ഒരേപോലെ ഇച്ഛിക്കുകയും കൽപ്പിക്കുകയും ചെയ്യും..! :P

റിസപ്ഷന് ഇടാൻ ഡ്രസ്സ് ഒന്നും എടുത്തില്ല. വ്യാഴാഴ്ച രാത്രി അടയ്ക്കാൻ തുടങ്ങിയ ഗുഡ് വില്ലിൽ കയറി ഓടി നടന്ന് തുണി തപ്പി, തുണിയെടുത്തു., വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് തൈക്കുന്ന ചേട്ടന്റെ കാലും കയ്യും പിടിച്ചു, വൈകുന്നേരം തയ്ച്ചു തരാമെന്നു സമ്മതിപ്പിച്ചു. രാത്രി 7:45'നു ഓഫീസിന് ഇറങ്ങി, തൈപ്പിച്ച ഡ്രെസ്സും വാങ്ങി, നേരെ വീട്ടിൽ പോയി, എന്തൊക്കെയോ വാരിക്കൂട്ടി പാക്കും ചെയ്ത്, അര മണിക്കൂർ ഇളയ ദളപതിടെ കൂടെ ഇരുന്നിട്ട്, വീട്ടീന്ന് ഇറങ്ങി. കൊണ്ടാക്കാൻ കെട്ട്യോനും,മൂത്ത ദളപതിയും.

പ്ലാറ്റഫോം ടിക്കറ്റ് എടുത്തപ്പോഴേയ്ക്കും, ആദിക്ക് മടുപ്പായി. പിന്നെ എങ്ങനേലും ട്രെയിൻ വന്നു, അമ്മ ഒന്ന് പോയാൽ മതിയെന്നായി ആശാന്. സമാധാനായിട്ട് വീട്ടിൽ പോയി കിടന്നുറങ്ങാല്ലോ. അങ്ങിനെ ആദി പ്രാർത്ഥിച്ചു ട്രെയിൻ വരുത്തി. :D 

ശനിയാഴ്ച വൈകുന്നേരം 6 മണിക്കുള്ള റിസെപ്ഷന് കൂടാൻ 'ഞങ്ങൾ' വെള്ളിയാഴ്ച രാത്രി 9:45'ന്റെ ചെന്നൈ എക്സ്പ്രസ്സിൽ, 10:10'ന് കയറി.. ഞങ്ങൾ എന്നുവെച്ചാൽ ഞാനും രേഷുവും.

വധുവിന്റെ പേരും, രേഷുന്റെ പേരും രേഷ്മ എന്നാണ്. പണ്ട് കോളേജിൽ ആരുന്ന സമയത്തു, ഈ പേരിന്റെ പെരുമയും ചൂണ്ടി കാണിച്ചു രണ്ട് പേരും സ്വയം പ്രഖ്യാപിത 'ട്വിൻ സിസ്റ്റേഴ്സ്' ആയതാണ്. കാഴ്ചയിൽ അജ-ഗജാന്തര ചേർച്ച ആയതു കൊണ്ട്, ഒരാളെ ഞങ്ങൾ കുഞ്ഞു രേഷ്മ എന്നും ഒരാളെ വല്യ രേഷ്മ എന്നും വിളിച്ചു തുടങ്ങി...അത് പിന്നെ കുഞ്ഞുവും, രേഷുവും ആയി ലോപിച്ചു.

കുറേ നാളുകൾക്കു ശേഷം കാണുന്നതല്ലേ...ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു. ഒന്നൊന്നര വർഷത്തെ കഠിനാധ്വാനം കൊണ്ടും, മനക്കരുത്തു കൊണ്ടും രേഷു ആളാകെ മാറിയിരുന്നു. പണ്ട് ആരോഗ്യത്തെക്കുറിച്ചു ഒരു വേവലാതിയും ഇല്ലാതിരുന്ന ആൾ, ഇപ്പൊ ആരോഗ്യത്തെ കുറിച്ചു മാത്രം സംസാരിക്കുന്നു. അരേ, വാഹ്..!! അവളുടെ പുതിയ കാഴ്ചപ്പാടുകളും, പിന്നെ കുറെ കഥകളും- പഴയതും, പുതിയതും ഒക്കെ കേട്ടും, പറഞ്ഞും കുറെ നേരം ഇരുന്നു. ഇനിയും ഉറങ്ങാതെ അവിടിരുന്ന് കഥ പറഞ്ഞാൽ ഉറങ്ങിക്കിടക്കുന്ന ആരേലും വന്നു തല്ലിയാലോ എന്നോർത്ത് ഒരു 2 മണിയൊക്കെ ആയപ്പോൾ കിടന്നു. 7:30'നു കാട്ട്പ്പാടി എത്തും.

കറക്റ്റ് 7:30 ആയപ്പോൾ അലാം കേട്ട് എഴുന്നേറ്റു.7:15'നു വെച്ച അലാം കേട്ടില്ലട്രെയിൻ കുറച്ചു ലേറ്റ് ആയതു കൊണ്ട് താഴെ ഇറങ്ങാനും പല്ലു തേയ്ക്കാനും ഒക്കെസമയം കിട്ടിഞങ്ങൾടെ കംപാർട്മെന്റിൽതന്നെയാണ് കുഞ്ഞുവിന്റെ അച്ഛനും അമ്മയും മറ്റു ബന്ധുക്കളും ഉള്ളത്പ്രതീക്ഷിച്ചപോലെ, നവവരനുംഅളിയനുംപെൺവീട്ടുകാരെ സ്വീകരിക്കാൻ കാലേക്കൂട്ടി  സ്റ്റേഷനില് എത്തിയിരുന്നുഎല്ലാവരുംകൂടെ നേരെ ഫുഡ് അടിക്കാനാണ് പോയത്.നേരത്തെ പല്ലു തേച്ചത് ഭാഗ്യം

ഗൗരിശങ്കർ aka ഗൗരി എന്നാണ് ചെക്കന്റെ പേര്.അളിയൻ വിദ്യാരംഗൻ aka വിദ്യചെക്കൻ ഫാമിലിയുടെ കൂടെയുംവിദ്യ ഞങ്ങളുടെകൂടെയുമാണ് ഇരുന്നത്

എന്താ ഇവിടുത്തെ സ്പെഷ്യൽ എന്ന്ചോദിച്ച പാടെവിദ്യ ഞങ്ങൾക്ക് വേണ്ടി ഒരുപൊങ്കൽ ആൻഡ് വടകറി with നെയ് ദോശപറഞ്ഞുഞങ്ങൾ - നിമിഷങ്ങൾക്കുള്ളിൽതീർത്തുആക്രാന്തം കണ്ടിട്ടാണെന്നുതോന്നുന്നുഅവിടുത്തെ പലഐറ്റംസും നല്ലതാണെന്നു പറഞ്ഞു വിദ്യ.പിന്നെ ഇഡ്ഡലി വന്നു,  2 പ്ലേറ്റ് വടകറി വന്നു,പൂരി വന്നുകേസരി വന്നുഇടയ്ക്കിടെ വെള്ളോം വന്നുഭക്ഷണത്തിനോട് മര്യാദകേട് കാണിക്കാൻ പാടില്ലെന്നാണ് അമ്മമാർ ഞങ്ങളെ പഠിപ്പിച്ചത്സൊ,വന്നതൊന്നും തിരിച്ചയച്ചില്ലഎല്ലാംവിഴുങ്ങിഎല്ലാം കഴിഞ്ഞു ടേബിളിൽനിന്നും തല ഉയർത്തി നോക്കിയപ്പോൾഒപ്പംകഴിക്കാനിരുന്നവരെല്ലാംഞങ്ങളെ തന്നെതുറിച്ചു നോക്കുന്നുഅത് കൊണ്ട് മാത്രം ആഗ്രഹം ഉണ്ടായിട്ടും നുമ്മ ചായ വേണ്ടെന്നു വെച്ചു. :(

ഭക്ഷണം കഴിച്ച സമാധാനത്തിൽനേരെകുഞ്ഞുവിനെ കാണാൻ പോയി
അവൾക്കു 'cultural-shock' ആയത്രേ.  ഹെന്റെ ദൈവമേ!! എവിടുന്നാ shock അടിച്ചെഎന്ന് ചോദിച്ചതിന് ഞങ്ങളെ കുറെ തെറി വിളിച്ചുഅല്ലചോദിച്ചതിൽ എന്താ തെറ്റ്പഴയ വല്ല പ്ലഗ്ഗും ഇൻസുലേഷൻ പോയികിടന്നിട്ടുണ്ടാകുംപൊട്ടത്തി..!!!

എല്ലാവരേം പരിചയപ്പെട്ടും വീട് കണ്ടും ,ഭക്ഷണം കഴിച്ചും ഒക്കെ നടന്നിട്ടു സമയം പോയതറിഞ്ഞില്ല. 4 മണികഴിഞ്ഞപ്പോഴേക്കും കുഞ്ഞുവിനേം കൊണ്ട് അടുത്തുള്ള പാർലറിൽ പോയി. 2 മണിക്കൂർ അവിടുത്തെ ചേച്ചികുഞ്ഞുവിന്റെ മുഖത്തും തലയിലും പണിതുഎല്ലാം കഴിഞ്ഞു 6:30 ആയപ്പോൾനേരെ റിസപ്ഷൻ ഹാളിലോട്ട്

പിന്നെ ഫോട്ടോ എടുക്കൽ മഹാമഹം!!ഭക്ഷണം!! വീണ്ടും ഫോട്ടോ..!

വെജിറ്റേറിയൻ ഫുഡ് ഇത്രേം ഇഷ്ടത്തോടെ ഇതിനു മുൻപ് കഴിച്ചിട്ടില്ല ഞാൻഅന്ന് മുഴുവൻ വെറൈറ്റി ഭക്ഷണം ആരുന്നുരാത്രി റിസെപ്ഷനടക്കം

ശനിയാഴ്ച ആയതു കൊണ്ട് നോൺ ഒന്നും അറേഞ്ച് ചെയ്യാൻ പറ്റിയില്ലഅതു കൊണ്ട് നാളെഉച്ചയ്ക്ക് വീട്ടിനു കഴിക്കാൻചെല്ലണം എന്ന്ഗൗരിക്ക് ഒരേ നിർബന്ധം. അങ്ങിനെ നാളെ ഫുഡിന്റെ സമയത്തു അങ്ങ് ചെന്നോളം എന്ന് ചട്ടം കെട്ടി ഞങ്ങൾ പിരിഞ്ഞു.

രാത്രി 11 കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ.വേഗം ഫ്രഷ് ആയിട്ട് വന്നുപിന്നേംവർത്താനം പറയാല്ലോ

"രാവിലെ ഏഴരയ്ക്കു എഴുന്നേറ്റിട്ടു ഫ്രഷ്ആയി, 8 മണിക്ക് കഴിക്കാൻ പോവ്വാമേ" -രേഷു 
"പിന്നല്ലാഷുവർ..!!!" - ഞാൻ 
പിന്നേം എന്തൊക്കെയോ പറഞ്ഞു പറഞ്ഞും,കെട്ടും ഞാൻ വേഗം ഉറങ്ങിപ്പോയി

രാവിലെ എട്ടേ മുക്കാൽ ഒക്കെ ആയപ്പോൾഞാൻ എഴുന്നേറ്റുനോക്കുമ്പോൾ ഒരാൾനല്ല ഉറക്കം.

അന്നവിചാരം മുന്നവിചാരം എന്നാണല്ലോ, ഫ്രഷ് ആയിട്ട്  നേരെ 'കോംപ്ലിമെന്ററി ബ്രേക്ക് ഫാസ്റ്റ്' കഴിക്കാൻ പോയി. ഒരു ഒന്നൊന്നര കഴിപ്പാരുന്നു, എതാണ്ട് ഒന്നൊന്നര മണിക്കൂർ എടുത്തു .!!!

അങ്ങിനെ 'രാവിലെ' 11 മണിക്ക് ഞങ്ങൾ വെല്ലൂർ ഫോർട്ട് കാണുവാൻ ഇറങ്ങി. നട്ടുച്ച പെരുവെയില്... ആദ്യം കണ്ടതു ഒരു ക്ഷേത്രമാണ്. കരിങ്കല്ലിൽ പണിതത്... അവിടെയെല്ലാം ഓടിനടന്ന് ആവോളം ആസ്വദിച്ചു.. ഒരുപാട് ഫോട്ടോസും എടുത്തു. പിന്നെ ഒരു മ്യൂസിയം, ഗ്രൗണ്ട്..അങ്ങിനെ കുറച്ചു കണ്ട് നടന്നപ്പോഴേയ്ക്കും അടുത്ത വിശപ്പ് തുടങ്ങി...ഇതൊരു രോഗമാണോ ഡോക്ടർ??

ആദ്യം കണ്ട ഓട്ടോ പിടിച്ചു നേരെ കുഞ്ചുവിൻറെ വീട്ടിലോട്ട്. പിന്നെയെല്ലാം വളരെ പെട്ടെന്ന് ആരുന്നു. കഴിച്ചു, എല്ലാവരോടും യാത്രയും പറഞ്ഞു നേരെ ഹോട്ടൽ റൂമിലെത്തി പാക്ക് ചെയ്‌തു റെയിൽവേ സ്റ്റേഷനിലേക്ക്. കഷ്ടി ട്രെയിൻ മിസ് ആകാതെ അങ്ങ് എത്തി. ശരിക്കും പേടിച്ചു പോയിരുന്നു..എങ്ങാനും ട്രെയിൻ മിസ് ആയാലോ എന്നൊക്കെ. ഒരു തരം  ഗൃഹാതുരത വരാൻ തുടങ്ങി..  

ട്രെയിനിൽ കയറി ഫുഡും വാങ്ങി കഴിച്ചു നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു. നല്ല ക്ഷീണം വർത്താനം പറയാനുള്ള ആരോഗ്യം ബാക്കി ഇല്ലാരുന്നു. വെളുപ്പാൻ കാലത്തു ട്രെയിൻ കൊച്ചി എത്തി. അവിടുന്ന് യൂബർ.. ഞാൻ ഒരു വഴി, രേഷു ഒരു വഴി... ഇനിയും ഇതുപോലെ ഒരുപാട് യാത്രകൾ ഒരുമിച്ചു ഉണ്ടാകണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട്..

---------------------------------------------------------------------------------------------------------------

വാലറ്റം: രേഷു വലുതായി വലുതായി ബോറടിച്ചിട്ട് , ഇപ്പൊ ചെറുതായി ചെറുതായി, കുഞ്ഞുവിനേക്കാളും ചെറുതായി ഇരിക്കുന്നു. ആ മനക്കരുത്തിനു മുൻപിൽ തൊപ്പി ഊരാതെ വയ്യ....

Monday, June 24, 2019

"ഘ്രും...ഷ്....."

ഞങ്ങളുടെ കപ്പിൾ ഗോൾ ലിസ്റ്റിൽ "ബാക്ക്  പാക്കിങ് ടു തമിഴ് നാട്" ഇരുന്നു ഏജ് ഔട്ട് ആയിക്കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇനി മൂന്ന് ആഴ്ച കൂടി കഴിഞ്ഞാൽ ജൂൺ ആയി. പിന്നെ സ്കൂളും അതിന്റെ ബഹളവും ആകും. അതിനു മുൻപേ തന്നെ പോയെ പറ്റൂ. ഒരൊന്നൊന്നര ആഴ്ച കിണഞ്ഞു ആലോചിച്ചു..അവസാനം പ്ലാനും ആയിട്ട് കെട്ട്യോൻ വന്നു.

ഇനി പ്ലാൻ അപ്പ്രൂവൽ വേണം. കാരണം, കെട്ട്യോനും കെട്ട്യോളും ബാക്ക് പാക്കും തൂക്കി നാട് വിടുമ്പോൾ പിള്ളേരെ നോക്കണോല്ലോ. പിള്ളേരെടെ അച്ഛമ്മയോട് ഒരാഴ്ച പിള്ളേരെ മേയ്ക്കാം എന്ന ഉറപ്പും വാങ്ങി, അതോടെ പ്ലാൻ അപ്പ്രൂവൽ ആയി.

മെയ് 25-ന് രണ്ട് എണ്ണത്തിനേം അച്ഛമ്മേനെ ഏൽപ്പിച്ചിട്ടു, 26-ന് വീട്ടീന്ന് തിരിച്ചു എറണാകുളം വരാൻ ഇറങ്ങിയപ്പോൾ, നമ്മൾ കരുതി കുരുപ്പുകൾ കരഞ്ഞു സീൻ ആക്കും എന്ന്. എവിടെ..!!! നെവർ മൈൻഡ് !!! വണ്ടി ചെങ്ങന്നൂർ എത്തിയപ്പോഴേയ്ക്കും ഞങ്ങൾ സൈഡായി...

"ഹും.."

"ശ്ശെ.."

"അവർക്ക് പനി വല്ലോം വരുവോ..?"

"രാത്രില് കരയുവോ.."

"നമുക്ക് തിരിച്ചു പോയി പിള്ളേരെ എടുത്താലോ.."

"അമ്മെ ഒന്നു വിളിച്ചു നോക്കാം"

അമ്മെ വിളിച്ചപ്പോൾ, അടുത്ത വീക്കേണ്ട്  ആകാതെ ആ വഴിക്കു ചെല്ലണ്ട എന്നും പറഞ്ഞിട്ട് ഫോൺ വെച്ചിട്ടു പോയി.

തിങ്കളാഴ്ച ഓഫീസിൽ എത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി..."ഈ ആഴ്ച ഒരു ലീവ് പോലും എടുക്കാൻ പറ്റില്ലാന്ന്.!!"

ആ ഒരു ആഴ്ച ഓഫീസിൽ ഇരിക്കുമ്പോൾ  ഓടിയും, വീട്ടിൽ എത്തുമ്പോൾ ഇഴഞ്ഞും നീങ്ങി. കാര്യം പിള്ളേർസ് ഉണ്ടെങ്കിൽ അടിയും ഇടിയും ആണേലും അവന്മാർ ഇല്ലാണ്ട് വല്ലാതെ ബോർ ആണ്.

ശനിയാഴ്ച ആയി. പൊളിഞ്ഞു പാളീസായ ബാക്ക് പാക്കിങ്ങിനെ കുറിച്ചാലോചിച്ചു കെട്ട്യോനും കെട്ട്യോളും ഓരോന്നും എണ്ണി പെറുക്കി പരാതി പറഞ്ഞോണ്ടിരുന്നു.

"കഴിഞ്ഞത് കഴിഞ്ഞു. വേഗം റെഡി ആക്. നാട്ടിൽ പോകാം" - പെട്ടെന്ന് എന്തോ ബോധോദയം വന്ന പോലെ കെട്ട്യോൻ മൊഴിഞ്ഞു.

"ശരി."

വൈകിട്ട് 4 മണി കഴിഞ്ഞപ്പോൾ ഇറങ്ങി. മിക്കവാറും AC കനാല് റോഡ് വഴിയാണ് പോകാറുള്ളത്. പക്ഷെ ഇത്തവണ വണ്ടി പോയത് വേറെ വഴിക്കാ.

"ഓ, കോട്ടയം വഴി..ഴി ." - "ഴി.." മാത്രേ കേട്ടുള്ളു, അപ്പോഴേയ്ക്കും ഞാൻ ഉറങ്ങി എന്നാണ് അങ്ങേരു പറഞ്ഞോണ്ട് നടക്കുന്നെ. ഇങ്ങനെ എത്രെ എത്രെ കിംവദന്തികൾ..!!

എവിടെയോ വണ്ടി നിർത്തി എന്ന് പാതിയുറക്കത്തിൽ മനസ്സിലായി. നോക്കിയപ്പോൾ റോഡിന്ന് മാറി, രണ്ട് വലിയപാലങ്ങളുടെ ഇടയ്ക്കു നിർത്തിയിട്ടിരിക്കുന്നു.

"നീ ഇറങ്ങുന്നോ ?"

"ഏതാ സ്ഥലം.?"

" തണ്ണീർമുക്കം. ചുമ്മാ വാ. കാറ്റ് കൊള്ളാം."

കാറ്റെങ്കിൽ കാറ്റ്. കാറ്റടിച്ചിട്ട് എങ്ങാനും പൊളിഞ്ഞ ട്രിപ്പിന്റെ ക്ഷീണം മാറിയാലോ.

ഒരു പത്തോ പതിനൊന്നോ കാറുകൾ നിർത്തിയിട്ടിട്ടുണ്ട്. രണ്ടോ മൂന്നോ അപേ ഷോപ്‌സ്[ ഐസ്ക്രീമും കരിക്കും വിൽക്കുന്നത്]. പിന്നെ കുറച്ചു ആൾക്കാരും. നല്ല കാറ്റും. വലിയ ബഹളം ഒന്നും ഇല്ലാത്ത ഒരു സെറ്റപ്പ്. ദൂരെ, ചക്രവാളത്തിൽ നേരിയ ഒരു ഓറഞ്ചു ചായം..

കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു.

"ഘ്രും...ഷ്....."[നല്ല ഒച്ചത്തിലുള്ള ശബ്ദം ആണേ..]

നോക്കുമ്പോൾ, ഒരു സ്പീഡ് ബോട്ട്.. 3 പേരുണ്ട്. 2 യാത്രക്കാരും, ഒരു ഡ്രൈവറും. ഒരു യാത്രക്കാരി തലയിൽ കയ്യും വെച്ച് കുനിഞ്ഞിരുപ്പുണ്ട്. കാരൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. കരയ്ക്കടുത്തപ്പോൾ മനസ്സിലായി, പുതിയതായി കല്യാണം കഴിഞ്ഞ പാർട്ടീസ് ആണ്. ആ പെൺകൊച്ച് ആകെ പേടിച്ചു പണ്ടാറങ്ങിയിട്ടുണ്ട്.

അവർ ഇറങ്ങിയപാടെ ഒരാൾ പോയേക്കുന്നു,  റേറ്റ് ചോദിയ്ക്കാൻ.!

ഒരു കറക്കത്തിന് 500 രൂ.

"പോയാലോ?"

"പോണോ?"

"പോയേക്കാം, ല്ലേ..?"

പോയി____ വന്നു.

പോയതിനും വന്നതിനും ഇടയ്ക്കുള്ള ഡാഷ് പൂരിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അത് താഴെയുള്ള വീഡിയോ കണ്ടാലും മനസ്സിലാകില്ല.

സ്രാങ്ക് ചേട്ടന്റെ വക കുറച്ചു സ്റ്റണ്ട്സ് ഉണ്ടാരുന്നു. എന്റെ ദൈവമേ...
ഇടയ്ക്കു സ്‌പീഡ്ഡ് കൂട്ടുന്നു..കുറയ്ക്കുന്നു..വീണ്ടും കൂട്ടുന്നു.. കറക്കി എടുക്കുന്നു, കറക്കുന്ന വഴിക്കു ഒരു സൈഡ് പൊങ്ങി പോകുന്നു, അപ്പോഴേയ്ക്കും മറ്റേ സൈഡിലുള്ള ആള് - "ദേ, ഇപ്പൊ വെള്ളത്തിൽ വീഴും" എന്നെ സ്റ്റൈലിൽ ഇരിക്കുന്നു.. സ്റ്റിയറിംഗ് ചുമ്മാ പ്ലേറ്റ് കറക്കുന്ന പോലെ ആശാൻ കറക്കും. ബോട്ട് പക്ഷെ ചട്ടി കറങ്ങുന്ന പോലെയാണ് കറങ്ങിയത്.

ഒരു വട്ടം അസ്തമയ സൂര്യനെതിരെ ഒരൊറ്റ പാച്ചിൽ.. ഹോ, എന്തോ ഒരു സ്പെഷ്യൽ ഫീൽ...

ആകെ, മൊത്തം, ടോട്ടൽ, ശരിക്കും ആസ്വദിച്ചു..!!!




വാലറ്റം: കപ്പിൾ ഗോൾ ലിസ്റ്റ് എന്നൊന്നും കണ്ട് ഞെട്ടണ്ട.. അങ്ങിനെ പ്രേത്യേകിച്ച് ഇൻഡിവിഡ്വൽ ഗോൾസ് ഒന്നും ഇല്ലാ..

Tuesday, June 18, 2019

മാമലക്കണ്ടം

ഈ യാത്ര എന്റേതല്ല.. പക്ഷെ, ഞാൻ ഓർത്തുവെയ്ക്കാൻ ഇഷ്ടപ്പെടുന്ന യാത്രയാണ്.. എന്റെ ആദിക്കുട്ടൻ  അവന്റെ അച്ഛനോടൊപ്പം പോയിട്ടുള്ള യാത്രകളിൽ അവൻ ഒരു പക്ഷേ ഏറ്റവും കൂടുതൽ ആസ്വദിച്ച യാത്ര..

കുറച്ചു നാളായി അവനെ ട്രെക്കിങ്ങിനു കൊണ്ട് പോയിട്ട്. പോകാൻ അമ്മുമ്മമാർ സമ്മതിക്കില്ല. കൊച്ചൻ ക്ഷീണിച്ചു പോയി, മെലിഞ്ഞു പോയി അങ്ങിനെ അങ്ങിനെ ഓരോന്നും പറഞ്ഞു വഴക്ക്  കൂട്ടും. അഭിയേട്ടനും ഞാനും ഇടയ്ക്കു പോവേം ചെയ്‌തു. അവനു കൂടെ കൂട്ടാത്തതിൽ സങ്കടവും ഉണ്ട്.

അങ്ങനെ ഒരു ശനിയാഴ്ച പള്ളിയുറക്കം എണീറ്റ് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച...

അനിയൻകുട്ടൻ/ശിവ വന്നതിന് ശേഷം തനിക്ക്  പഴേ മൈലേജ് ഇല്ലല്ലോ എന്നൊക്കെ വിചാരിച്ചു കുശുമ്പ് മൂത്ത് ഇരിക്കുന്ന ആദിക്കുട്ടൻ..

തന്റെ മൂത്ത പുത്രന്റെ കരളലിയിക്കുന്ന ഇരുപ്പു കണ്ട് ഡെസ്പ് ആയപ്പോൾ ആ ഡെസ്പ് മാറ്റാൻ മൊബൈലിൽ പരതുന്ന അപ്പൻ...

എന്തിനോ വേണ്ടി ആള് കളിച്ചു ഓടി നടക്കുന്ന ശിവ..

"കൊള്ളാം, നല്ല അന്തരീക്ഷം" - അത് എന്റെ ആത്മഗതം ആണ്.

പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും: "അച്ചു, ബ്രേക്‌ഫാസ്റ് എടുക്ക്, ഞങ്ങള് പോവ്വാ."

"ആര്, എപ്പോ, എങ്ങോട്ട്..?"

"ആദിം ഞാനും, ഇപ്പോ, മാമലക്കണ്ടം"

"ആദിക്കുട്ടാ, വാടാ... ഹൌ മെനി കിലോമീറ്റർസ് ഫ്രം കാക്കനാട് റ്റു മാമലക്കണ്ടം, യു നോ....!"

"നോ അച്ഛാ"

"കാമോൻ മോൻ"

പിന്നെ ആകെ ജഗപൊക..എന്തൊക്കെയോ ഡ്രെസ്സും, ഒരു കുപ്പി വെള്ളോം, ഒരു പ്ലേറ്റ് ഇടിയപ്പോം എടുത്തു രണ്ടെണ്ണൊo ഒറ്റ പോക്ക്.. ഇതൊക്കെ ഒരു പതിനഞ്ചു മിനിറ്റ് കൊണ്ട് കഴിഞ്ഞു.

അത്രേം നേരം ആള് കളിച്ചു നടന്ന കുട്ടിശിവ സ്വിച്ച് ഇട്ട പോലെ സൈലന്റ് ആയി. എനിക്കാണെങ്കിൽ കുറെ സാധനങ്ങൾ വാങ്ങാനും ഉണ്ട്. കുറച്ചു നേരം ശിവേടെ കൂടെ കളിച്ചിട്ട്, ആളെ അമ്മുമ്മേടെ കയ്യിൽ ഏൽപ്പിച്ചിട്ടു ഞാനും മുങ്ങി. തിരക്കിനിടയിൽ അവരെ വിളിച്ചു കാര്യങ്ങൾ ചോദിക്കാനും വിട്ടു പോയി. പോകാൻ പറ്റാത്ത പരിഭവവും ഉണ്ട്. [ശ്....]

രാവിലെ  11 മണിക്ക് പൊയ പാർട്ടികൾ രാത്രി 7 മണി ആയപ്പോഴേക്കും എത്തി.  ഫോട്ടോസിനെക്കാളും അധികം വീഡിയോസ് ആയിരുന്നു.

മെയിൻ റോഡിന്ന് 18 കി. മി. കാടിനു നടുവിലൂടെ വെട്ടിയിട്ടുള്ള കോൺക്രീറ്റ് റോഡിലൂടെ സഞ്ചരിച്ചാലേ മാമലക്കണ്ടം എന്ന ഗ്രാമത്തിൽ  എത്തുള്ളു. കാട് എന്ന് പറയുമ്പോൾ, നല്ല മൊഞ്ചുള്ള കാട്. ചപ്പു ചവറും, വേസ്റ്റും ഒന്നും ഇട്ടു നശിപ്പിക്കപ്പെടാത്ത സുന്ദരി കാട്...പോരാത്തതിന്, വഴി നീളെ ചെറിയെ അരുവികളും, കുഞ്ഞു വെള്ളച്ചാട്ടവും മറ്റും..

സാധാരണ അവനെ എവിടേലും കറങ്ങാൻ കൊണ്ട് പോകുമ്പോൾ ഞങ്ങൾ അപ്പനോ അമ്മയോ ആരേലും ഒരാൾ അവനെ ഇപ്പോഴും "അങ്ങോട്ട് പോകല്ലേ, ഓടല്ലേ, ചാടല്ലേ, ഇരിക്കല്ലേ, നിൽക്കല്ലേ..അവിടെ പിടിക്കല്ലേ.."അങ്ങിനെ ഓരോന്നും പറഞ്ഞു ചൊറിഞ്ഞോണ്ടിരിക്കും. after all, അതല്ലേ നുമ്മ പാരെന്റ്സിന്റെ പ്രധാന ഹോബി.. :D

പക്ഷെ ഇത്തവണ കടിഞ്ഞാണിട്ടത് അപ്പന്റെ നാക്കിനാണ്.എന്നിരുന്നാലും, നോട്ടത്തിനു ഒരു കുറവും വരുത്തിയില്ല. അവനെ അറിയിച്ചില്ല എന്നതാവും ശരി. ചെക്കൻ മതിവരുവോളം വെള്ളത്തിൽ കളിച്ചു. "അച്ഛാ, ഇങ്ങനെ ഫോട്ടോ എടുക്ക്.. വീഡിയോ ഇങ്ങനെ കറങ്ങി എടുക്ക്.." എന്നുവേണ്ട, വമ്പൻ സജഷൻസ് ആരുന്നത്രെ.. :D
വഴിയിൽ കണ്ട എല്ലാ വെള്ളത്തിലും ഇറങ്ങി കാലു കഴുകിയും, ചാടി കളിച്ചും, ഉരുണ്ടും മറിഞ്ഞും, എന്റെ കുഞ്ഞി ചെക്കൻ കെയർഫ്രീ ആയിട്ട് ആർമാദിച്ചു.. :)


മാമലക്കണ്ടം യാത്രയുടെ ഒരു ചെറിയ വീഡിയോ ലിങ്ക് ചുവടെ ഉണ്ട്:
Mamalakkandam Trip


വാലറ്റം: ഈ സ്ഥലത്തു ഒരു ലേഡീസ് ഒൺലി ട്രിപ്പ് പോയാൽ കൊള്ളാം എന്നുണ്ട്. അത് എനിക്ക് പോകാൻ പറ്റാത്ത അസൂയ കാരണം അല്ല., ശരിക്കും.. :D