Friday, May 11, 2018

മൂന്നാർ തേയില

സീൻ ഒന്ന്: ഒരു ദിവസം രാവിലെ- 

മരുമോൾ: "അമ്മേ, നമ്മുടെ മൂന്നാർ തേയില തീർന്നു.."

അമ്മായിയമ്മ: "ഇനി കടേല് പോകുമ്പോൾ വാങ്ങാൻ മറക്കല്ലേ."

മ.ൾ : "അല്ലമ്മേ, നമുക്ക് മൂന്നാർ പോയി തേയില വാങ്ങിയാലോ ?"

അ.അമ്മ : "എന്റെ വിധി...!!"

'സ്‍ട്രോബെറി വൈൻ വേണോന്നു പറഞ്ഞു (മൂന്നാർ വഴി) വട്ടവട പോയിട്ട് വന്നിട്ട് 2 മാസം കഴിഞ്ഞിട്ടില്ല...ഇതുങ്ങൾക്കു പ്രാന്താ, നട്ട പ്രാന്ത്...' അമ്മായിയമ്മ ഇങ്ങനെ ആത്മഗതിച്ചിട്ടുണ്ടാകും...

അന്നേ ദിവസം രാത്രി:

8 മണി കഴിഞ്ഞു ഓഫീസിന്ന് വീട്ടിൽ എത്തിയപ്പോൾ

ചെന്നപാടെ, "ഞാൻ മോൾടെ കയ്യിൽ കൊടുക്കാമെ.."എന്നും പറഞ്ഞിട്ട്ഒരു കള്ളച്ചിരിയും പാസ്സാക്കി നമ്മുടെ ഭർതൃമാതാവ് ഫോൺ ചെവിയിലോട്ടു വെച്ച് തന്നു.

" മോളെ, ഇത് തട്ടേലെ അപ്പച്ചിയാ. ഞായറാഴ്ച്ച മോന്റെ കല്യാണമാ. ശാന്തൻപാറ വെച്ചാണ്. "

"ആണോ, ആഹാ " - [ശരി അമ്മച്ചി, കല്യാണമല്ലേ, നടക്കട്ടെ. അപ്പോഴേക്കും ഞാൻ ഒന്ന് ഡിന്നർ കഴിച്ചിട്ട് വരാംആത്മഗതം]

ലെ അപ്പച്ചി- "ഇനി നിങ്ങള്ക്ക് മൂന്നാർ വരാൻ പറ്റിയില്ലെങ്കിലും സാരമില്ല, തിങ്കളാഴ്ച റിസെപ്ഷൻ ഉണ്ടല്ലോ നാട്ടില്"

ങേ, ങ്ങേ, ങ്ങേ ? വാട്ട് മൂന്നാർ ?

", മൂന്നാറിന് അടുത്താ മോളെ. ചെറുക്കനോട് ഞാൻ മര്യാദയ്ക്ക് പറഞ്ഞതാ, നമ്മുടെ നാട്ടീന്നു വല്ലോം മതീന്ന്. ആര് കേക്കാനാ! ഇനിയിപ്പോ പറഞ്ഞിട്ടെന്താ. പോയി കുളിരുകളൊക്കെ കൊണ്ട് തിരിച്ചു വരാം.
അപ്പൊ ശരി മോളെ മോന്റെ അടുത്ത് പറഞ്ഞേരെ."

"ശരി അപ്പച്ചി "- ലെ ഞാൻ വിത്ത് കട്ട ബഹുമാൻ.

---------------------------------------------------

അമ്മേ, നാട്ടിലോട്ടു ഒരു 135 - 140 കി.മീ. കാണും. ശാന്തൻപാറ ആണേല് 137 കി.മിയും.”

ലെ 'അമ്മ - കാള വാല് പോക്കുന്നത് എന്തിനാണ് എന്നെനിക്കറിയാം എന്ന ഭാവം.

"അല്ല, തേയിലപ്പൊടി തീർന്നപ്പോഴേ ഞാൻ പറഞ്ഞതാ അടുത്ത ട്രിപ്പ് പോകാൻ സമയമായിന്ന്." -എന്റെ ഉച്ചത്തിലുള്ള ആത്മഗതം

"നീ അവനെ വിളിച്ചു പറ"

കയ്യോടെ വിളിച്ചു പറഞ്ഞേക്കാം.

ഒന്ന് രണ്ട് വട്ടം വിളിക്കേണ്ടി വന്നു അഭിയേട്ടനൊന്നു ഫോൺ എടുക്കാൻ.

"തിരക്കാണോ മാഷെ?"

"ഹും, കുറെ പണിയുണ്ട്..[പ്രാരാരാരാബ്ദം..]. എന്താ വിളിച്ചേ?"

"തട്ടേലെ ഒരു അപ്പച്ചി വിളിച്ചു. കല്യാണം പറയാനാ. ഈ ഞായറാഴ്ചയാ"

"ശ്ശൊ അതെങ്ങനാ ശരിയാകുന്നെ ? അന്നല്ലേ ചന്തൂന്റെ വീട്ടിൽ ഡിന്നറിനു ചെല്ലാന്ന് പറഞ്ഞത്?"

"ശരിയാണല്ലോ., പക്ഷെ അമ്മ ഒറ്റയ്ക്ക് എങ്ങിനാ മൂന്നാർ പോകുന്നെ?"

"മൂന്നാറോ ?"

"ആ മുന്നാറിനടുത്തു ശാന്തൻപാറ എന്ന സ്ഥലത്തുവെച്ചാ കല്യാണം.."

കുറച്ചു നേരത്തേയ്ക്ക് അനക്കം ഒന്നും കേൾക്കുന്നില്ല..!

"ഹാലോ, ഹാലോ "

"ആ, ഇവിടുണ്ട്. ഞാനേ ശനിയാഴ്ചത്തേയ്ക്ക് ഒയോ റൂം ബുക്ക് ചെയ്യാരുന്നു. "

"ഓഹ്, അപ്പൊ ബുക്കിംങ്ങു കഴിഞ്ഞു, ല്ലേ !"

 "ഹും. നമുക്ക് മറ്റന്നാൾ രാവിലെ ഇറങ്ങണം. കുറച്ചു കറങ്ങിയിട്ട് ഒരു ഉച്ച ആകുമ്പോൾ റൂമിൽ എത്തി ഫ്രഷ് ആയിട്ട് ആദ്യേ കറങ്ങാൻ ഇറങ്ങാം. സൺ‌ഡേ രാവിലെ ചെക്ക് ഔട്ട് ചെയ്ടിട്ട് കല്യാണത്തിനും കയറിയിട്ട് തിരിക്കാം."

 "ഓഹ്, അപ്പൊ പ്ലാനിങ്ങും കഴിഞ്ഞു, ല്ലേ !"

"പിന്നെ, നീ എന്റെ ആ നീല ഷർട്ടും പിന്നെ ആ പുതിയ ജാക്കറ്റും പാക്ക് ചെയ്യാൻ മറക്കല്ലേ.ശരി "

"ഹാലോ, വെച്ചോ?"

"മും, വെച്ചു കാണും. " - അ.അമ്മ

"എന്നാ ഞാൻ പാക്ക് ചെയ്യട്ടേ.." - മ.ൾ 

[മ.ൾ : മരുമോൾ എന്ന് വായിച്ചോണം. നിങ്ങളുദ്ദേശിച്ച ഷോർട് ഫോം ഞാൻ വേണ്ടാന്നു വെച്ചു.. :P ]

------------------------------------------------------
വാലറ്റം: സാധാരണ നാട്ടിൽ ഏതേലും കല്യാണമൊക്കെ വന്നാൽ അമ്മയാണ് പോകുന്നത്എന്തേലുമൊക്കെ ന്യായം പറഞ്ഞു ഞങ്ങൾ എറണാകുളത്ത് തന്നെ നിൽക്കും.

ഇതിപ്പോ ഒരു ട്രിപ്പ് ഒത്തുവന്ന സന്തോഷം ഞങ്ങൾക്കും, ഞങ്ങളെയും കൊണ്ട് കുടുംബത്തിലെ ഒരു കല്യാണത്തിന് പോകുന്ന സന്തോഷം അമ്മയ്ക്കും...

1 comment: